Type Here to Get Search Results !

Bottom Ad

മകന്റെ ലേഖനം ആര്‍.എസ്.എസ് മാസികയില്‍: എം.എം ലോറന്‍സിന്റെ മകളുടെ ജോലി പോയി


ദേശീയം (www.evisionnews.co): നേരത്തെ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ മകന്‍ പങ്കെടുത്തതിന് നടപടി നേരിട്ട എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ വീണ്ടും പുറത്താക്കി. സിഡ്കോയിലെ ജീവനക്കാരിയായിരുന്ന ആശാ ലോറന്‍സിനെതിരെയാണ് മകന്‍ മിലന്‍ ആര്‍.എസ്.എസ് മാസികയില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്ന് നടപടിയെടുത്തത്.

കഴിഞ്ഞ ആഴ്ചയാണ് മിലന്‍ ആര്‍ എസ്എസ് മാസികയില്‍ ലേഖനം എഴുതിയത്. ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സിഡ്കോയിലെ താത്കാലിക ജീവനക്കാരിയായിരുന്ന ആശാ ലോറന്‍സിനെ നേരത്തെ പിരിച്ചുവിട്ടത് വിവാദമായിരുന്നു. പിന്നീട് തീരുമാനം റദ്ദാക്കി ജോലിയില്‍ പ്രവേശിപ്പിക്കുകുയും ചെയ്തു. ഇതിനു പിന്നാലെയാണ് ലേഖനം വന്നതും നടപടി ഉണ്ടായതും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad