മധൂര്‍ (www.evisionnews.co): അറന്തോട് അല്‍-അമല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ യു.എ.ഇ ചാരിറ്റി സംഘടനയുടെ റമസാന്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു. അറന്തോട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്തു സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് ഫൈസി, എന്‍.എ റഹീം അറന്തോട്, കുഞ്ഞാലി ദാരിമി കൂക്കംകൂടല്‍, ഷംസുദ്ദീന്‍ ദാരിമി, ഇബ്രാഹിം സഅദി, നിസാര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ബാസ് മുസ് ലിയാര്‍ സംബന്ധിച്ചു. ഷരീഫ് അറന്തോട് സ്വാഗതവും മന്‍സൂര്‍ അറന്തോട് നന്ദിയും പറഞ്ഞു.

Post a Comment
0 Comments