കാസര്‍കോട് (www.evisionnews.co): നുള്ളിപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പിഗ്മി ഏജന്റ് മരിച്ചു. മുള്ളേരിയ സെല്‍ഫ് ഗ്രോത്ത്നിധി ലിമിറ്റഡ് പിഗ്മി ഏജന്റ് മുണ്ടോള്‍ പിണ്ടിക്കായിലെ ചന്ദ്രശേഖര (50)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രശേഖര സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖര മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ചന്ദ്രശേഖരയുടെ കണ്ണ്, ഹൃദയം, കിഡ്നി, ലെന്‍സ് എന്നീ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബംഗളൂരു സ്വദേശികള്‍ക്കാണ് അവയവങ്ങള്‍ നല്‍കുക. ബംഗളൂരുവില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാഗവേണിയാണ് ചന്ദ്രശേഖരയുടെ ഭാര്യ. സിഞ്ചന ഏകമകളാണ്.
നുള്ളിപ്പാടിയിലുണ്ടായ വാഹനാപകടം: പരിക്കേറ്റ പിഗ്മി ഏജന്റ് മരിച്ചു
16:58:00
0
കാസര്‍കോട് (www.evisionnews.co): നുള്ളിപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പിഗ്മി ഏജന്റ് മരിച്ചു. മുള്ളേരിയ സെല്‍ഫ് ഗ്രോത്ത്നിധി ലിമിറ്റഡ് പിഗ്മി ഏജന്റ് മുണ്ടോള്‍ പിണ്ടിക്കായിലെ ചന്ദ്രശേഖര (50)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രശേഖര സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖര മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ചന്ദ്രശേഖരയുടെ കണ്ണ്, ഹൃദയം, കിഡ്നി, ലെന്‍സ് എന്നീ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബംഗളൂരു സ്വദേശികള്‍ക്കാണ് അവയവങ്ങള്‍ നല്‍കുക. ബംഗളൂരുവില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാഗവേണിയാണ് ചന്ദ്രശേഖരയുടെ ഭാര്യ. സിഞ്ചന ഏകമകളാണ്.

Post a Comment
0 Comments