കാസര്‍കോട് (www.evisionnews.co) കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹോട്ടലിന്റെ ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ അളിയനടുക്കയിലെ അപ്പക്കുഞ്ഞി- ഗോപി ദമ്പതികളുടെ മകന്‍ പവിത്രനെ (28)യാണ് രാവിലെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു പവിത്രന്‍. രാവിലെ അമ്മ വിറകെടുക്കാന്‍ ചെന്നപ്പോഴാണ് യുവാവിനെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്ത് അശോക്ഭവന്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു പവിത്രന്‍. കുടിവെള്ളക്ഷാമം കാരണം ഈ ഹോട്ടല്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ കിണറുകള്‍ വറ്റുകയും കുടിവെള്ള പദ്ധതിപ്രകാരമുള്ള ജലവിതരണം മുടങ്ങുകയും ചെയ്തതോടെ ഹോട്ടല്‍ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. ഇതോടെ കടുത്ത മനോവിഷമത്തിലായ പവിത്രനെ സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അവിവാഹിതനാണ് പവിത്രന്‍. സഹോദരങ്ങള്‍: ശശിധരന്‍ (മൈസൂര്‍), അശോകന്‍ (ഡ്രൈവര്‍), വേണുഗോപാലന്‍ (മംഗളൂരു), ദിവ്യാജ്യോതി.

Post a Comment
0 Comments