Type Here to Get Search Results !

Bottom Ad

കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.co): വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളെ ഏകോപിപ്പിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേദിയൊരുക്കിയ ദേലമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജീവിത സമരങ്ങള്‍ക്കിടയിലും പാവങ്ങള്‍ക്ക് അത്താണിയാകുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗിന്റെ പ്രക്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി സമയം കണ്ടെത്തുന്നവര്‍ ഉന്നതമായ സാമൂഹിക ബോധമാണ് കാണിക്കുന്നതെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.

ജി.സി.സി കെ.എം.സി.സി, ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റമസാന്‍ റിലീഫ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 200ല്‍പരം കുടുബങ്ങള്‍ക്കുള്ള റമസാന്‍ കിറ്റ് ശാഖാ കമ്മിറ്റികള്‍ക്ക് നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജാഫര്‍ കുയിത്തല്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, കെ.എം.സി.സി, അബുദാബി ഉദുമ നിയോജമണ്ഡലം പ്രസിഡന്റ് സലാം ആലൂര്‍, എം.യുസുഫ് ഹാജി, കെ.പി. സിറാജ്, കെ.പി. സുപ്പി, കെ.പി. അഹമ്മദ്, ടി.എ. അബ്ദുഹാജി, കെ.എ. യൂസഫ്, ശുഹൈബ്, ഉസാം പള്ളങ്കോട്, സിദ്ദീഖ് ദേലമ്പാടി, ഡി.എം. അബുല്ല ഹാജി, തുഫൈല്‍ കൊറ്റുമ്പ, താജ് അഡൂര്‍, സി. ഹസൈനാര്‍, ഹസൈനാര്‍ ഹാജി, എ. ഹമീദ്, മഷൂദ് മൊഗര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad