Type Here to Get Search Results !

Bottom Ad

കാരുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ മുസ്ലിംലീഗിന്റെ മുഖമുദ്ര: മുനവ്വറലി തങ്ങള്‍


പള്ളിക്കര (www.evisionnws.coe): കാരുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന്റെ മുഖമുദ്രയാണെന്നും കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ബൈത്തുറഹ്മകളും കുടിവെള്ള പദ്ധതികളും അതിനുള്ള തെളിവുകളാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ സഹകരണത്തോടു കൂടി നടത്തിയ ശിഹാബ് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി വിതരണവും ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും പള്ളിക്കര കല്ലിങ്കാല്‍ ജി.എം.യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിച്ചുകൂടാനാവാത്ത വിധം മനുഷ്യബന്ധിതമായ സവിശേഷതയാണ് കാരുണ്യം ലാളിത്യവും നിഷ്‌കളങ്കതയും നിറഞ്ഞ മനസുള്ളവരില്‍ കാരുണ്യമെന്ന സവിശേഷത കാണാം. കാരുണ്യം കേവലം മനുഷ്യരോട് മാത്രമല്ല മറ്റു ജീവികളോടും പ്രകൃതിയോടും കാണിക്കണം. കാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പള്ളിക്കര പഞ്ചായത്ത് ഷാര്‍ജ കെ.എം.സി.സി. ഇരുപത് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സാ ധനസഹായം മുനവ്വറലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. എസ്.പി. കുഞ്ഞഹമ്മദ് വടകര ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, വൈസ് പ്രസിഡന്റുമാരായ കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, പി.എ അബൂബക്കര്‍ ഹാജി, ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ് കെ.എം സാലിഹ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി, കെ.എം അബ്ദുല്‍ റഹിമാന്‍ ഹാജി, സുകുമാരന്‍ പൂച്ചക്കാട്, ഹാരിസ് തൊട്ടി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി,തുടങ്ങിയവര്‍ പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad