നെല്ലിക്കട്ട (www.evisionnews.co): പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖ് ഹാജിയുടെ സ്മരണാര്‍ത്ഥം പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ മികവു പുലര്‍ത്തുന്ന ഏഴാം ക്ലാസ് പാസായ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടിയാല്‍ എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സൗജന്യ പഠനത്തോടപ്പം സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരീശീലനവും മറ്റുമത്സര പരീക്ഷകള്‍ക്കുള്ള പരിശീലനവും സൗജന്യമായി ലഭിക്കും. ഈ അധ്യായന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട പത്തു വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുക. 9539915221, 8921380107.

Post a Comment
0 Comments