കാസര്‍കോട് (www.evisionnews.co): ഒരുകാലത്ത് സി.പി.എമ്മിന്റെ സംഘടന സംവിധാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പേറിയ പി. രാഘവന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അവഗണനയുടെ ചുവപ്പ് കാര്‍ഡ്. രണ്ടുതവണ ഉദുമ എം.എല്‍.എയായിരുന്നു രാഘവന്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയിലും സി.ഐ.ടി.യുവിന്റെ സമുന്നതനായി നേതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. മികച്ച സഹകാരിയായ രാഘവന്‍ ഇപ്പോള്‍ മുന്നാട് പീപ്പിള്‍സ് കോളജ് നടത്തുന്ന കാസര്‍കോട് കോര്‍പറേറ്റീവ് എജുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഒതുങ്ങിക്കഴിയുന്നു.
നിലവിലെ സി.പി.എം സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് ജില്ലാ സെക്രട്ടറിയായതോടെയാണ് രാഘവന്‍ തഴയപ്പെടാന്‍ തുടങ്ങിയത്. നേരത്തെ എ.കെ നാരായണന്‍ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സമയത്ത് അടുത്തത് ആരാണ് എന്ന ചോദ്യത്തിനെ പി. രാഘവന്റെ പേരാണ് ഉയര്‍ന്നത്. എന്നാല്‍ കടുത്ത സി.പി.എം പക്ഷക്കാരനായിട്ടു പോലും പിണറായിയുടെ അനുഗ്രഹത്തോടെ കാസര്‍കോട് ജില്ലയില്‍ സതീഷ് ചന്ദ്രന് ജില്ലാ സെക്രട്ടറിയായി. വി.എസ് പക്ഷകരനായ സതീഷ് ചന്ദ്രനെ കൊണ്ട് തന്നെ വി.എസ് പക്ഷക്കാരെ പിണറായി വിജയന്‍ വെട്ടി നിരത്തുകയായിരുന്നു.
സതീഷ് ചന്ദ്രന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ രാഘവനെ പാര്‍ട്ടി പരിഗണിച്ചില്ല. താരതമ്യേന രാഘവനെക്കാള്‍ ജൂനിയറായ ബാലകൃഷ്ണന്‍ മാസ്റ്ററെയാണ് പാര്‍ട്ടി പരിഗണിച്ചത്. പിന്നീടങ്ങോട്ട് രാഘവന്റെ രാഷ്ട്രീയമായ പടിയിറക്കമായിരുന്നു. മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നയിച്ച കേരള യാത്രയില്‍ രാഘവന്‍ പങ്കെടുത്തിരുന്നില്ല. നിര്‍ണായകമായ തെരഞ്ഞെടുപ്പ് ചൂടേറിയ സാഹചര്യത്തിലും രാഘവന്‍ വിദേശത്താണെന്നാണ് അറിയുന്നത്.
Post a Comment
0 Comments