കേരളം (www.evisionnews.co): ആലുവയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആലുവ പോലീസാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. അതേസമയം, അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ മൂന്നു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ശിക്ഷിച്ചതെന്നാണ് അമ്മ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടി തുടര്‍ച്ചയായി മര്‍ദ്ദനമാണ് നേരിട്ടതെന്ന് പോലീസ് വ്യക്തമാക്കി.
ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന്റെ നിരവധി പരിക്കുകളുണ്ടെന്നും ഇത് കുട്ടി നിരന്തരം ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന്റെ ലക്ഷണമാണെന്നും ഡോക്ടര്‍മാരും സൂചിപ്പിച്ചു. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി ഇന്നലെയാണ് മൂന്നു വയസുകാരനെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment
0 Comments