ദേശീയം (www.evisionnews.co): കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ച് വ്യവസായി മുകേഷ് അംബാനി. മുംബൈ ഘടകം അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റെയുടെ പ്രചാരണ വിഡിയോയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. മുംബൈ സൗത്തിലാണ് മിലിന്ദ് ദേവ്‌റേ മത്സരിക്കുന്നത്.
'മിലിന്ദ് ഈസ് ദ മാന്‍ ഫോര്‍ സൗത്ത് മുംബൈ' എന്നാണ് അംബാനി വീഡിയോയില്‍ പറയുന്നത്. '10 വര്‍ഷത്തോളം സൗത്ത് മുംബൈയെ പ്രതിനിധാനം ചെയ്ത ആളെന്ന നിലയില്‍ മുംബൈ സൗത്ത് നിയോജകമണ്ഡലത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ആവാസ വ്യവസ്ഥയെപ്പറ്റി മിലിന്ദിന് ആഴമായ അറിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു'- അംബാനി പറഞ്ഞു. അംബാനിക്കൊപ്പം കൊടാക്ക് മഹീന്ദ്ര ബാങ്ക് എം.ഡി ഉദയ് കൊടാക്ക് ഉള്‍പ്പെടെ അഞ്ചോളം വന്‍കിട ചെറുകിട വ്യവസായികളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Post a Comment
0 Comments