
ദേശീയം (www.evisionnews.co): ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 സംസ്ഥാനങ്ങളിലും, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ് 25 സീറ്റ്, തെലങ്കാന 17, ഉത്തര്‍പ്രദേശ് എട്ട്, അസം അഞ്ച്, ഉത്തരാഖണ്ഡ് അഞ്ച്, പശ്ചിമ ബംഗാള്‍ രണ്ട്, ബിഹാര്‍ നാല്, ത്രിപുര ഒന്ന്, അരുണാചല്‍ പ്രദേശ് രണ്ട്, ഛത്തീസ്ഗഢ് ഒന്ന്, ജമ്മു കശ്മീര്‍ രണ്ട്, മഹാരാഷ്ട്ര ഏഴ്്, മണിപ്പൂര്‍ ഒന്ന്, മേഘാലയ രണ്ട്, മിസോറാം ഒന്ന്, നാഗലാന്‍ഡ് ഒന്ന്, ഒഡീഷ നാല്, സിക്കിം സിക്കിം, കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാന്‍, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലാണ് മത്സരം.
മാഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിയും. ഉത്തര്‍പ്രദേശില്‍ നിന്ന് ആര്‍എല്‍ഡി നേതാവ് അജിത് കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരി, മന്ത്രിമാരായ വികെ സിംഗ്, മഹേഷ് ശര്‍മ എന്നിവരാണ് ഒന്നാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ഏപ്രില്‍ 18ന് ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടം- ഏപ്രില്‍ 23, നാലാംഘട്ടം- ഏപ്രില്‍ 29, അഞ്ചാംഘട്ടം- മെയ് ആറ്, ആറാംഘട്ടം-മെയ് 12, ഏഴാംഘട്ടം-മെയ് 19 എന്നി തിയതികളില്‍ നടക്കും. ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്.
Post a Comment
0 Comments