കാസര്‍കോട് (www.evisionnews.co): ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത 150 പ്രതിനിധികള്‍ക്ക് മുന്നൊരുക്കം-19 ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 17ന് രാവിലെ പത്തുമണി മുതല്‍ ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കുന്ന ക്യാമ്പില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി.എച്ച് അബ്ദുല്ല സംബന്ധിക്കും.
പ്രവര്‍ത്തക സമിതി യോഗത്തില്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഉദ്ഘാടനം ചെയ്തു. ജീലാനി കല്ലങ്കൈ, റഫീഖ് ഹാജി കോട്ടക്കുന്ന്, സവാദ് മൊഗര്‍, അബ്ദുല്‍ റഹ്മാന്‍ കല്ലങ്കടി, ഹസീബ് ചൗക്കി, ഉപ്പി കല്ലങ്കൈ, ഫൈസല്‍ കല്ലങ്കൈ, അഹമ്മദ് ആസാദ് നഗര്‍, സിദ്ദീഖ് ബദര്‍ നഗര്‍, അസീര്‍ കുന്നില്‍, ജാഫര്‍ കല്ലങ്കൈ, മുജീബ് ലിബാസ്, സിനാന്‍ ചൗക്കി പ്രസംഗിച്ചു.
Post a Comment
0 Comments