Type Here to Get Search Results !

Bottom Ad

രാഹുല്‍ എത്തിയതോടെ കുമ്മനത്തിനും കോടിയേരിക്കും ഒരേമുഖം: പി.സി വിഷ്ണുനാഥ്

കാഞ്ഞങ്ങാട് (www.evisionnews.co): രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കുമ്മനം രാജശേഖരനെയും കോടിയേരി ബാലകൃഷ്ണനെയും തിരിച്ചറിയാന്‍ കഴിയാതെ വന്നിരിക്കുന്നുവെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച യുവപക്ഷം- 19 ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി ജന്മഭൂമി എഴുതുന്നത് പോലെ എഴുതുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എ ഏറ്റവും വലിയ ഒറ്റ കക്ഷിയായി അധികാരത്തില്‍ വരും. 

ബി.ജെ.പിയിലേക്ക് പഞ്ചായത്ത് മെമ്പര്‍ പോലുമാകാത്ത വടക്കനെ പോലുള്ളവര്‍ പോകുന്നത് ആഘോഷിക്കുന്ന സി.പി.എമ്മുകാര്‍ എന്ത് കൊണ്ട് കീര്‍ത്തി ആസാദ് മുതല്‍ ശത്രുഘ്നന്‍ സിന്‍ഹ വരെയുള്ള വലിയനിര ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നത് ചര്‍ച്ചയാക്കുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും 92 ശതമാനം ഹിന്ദു ജനസംഖ്യയുള്ളിടത്താണ് കോണ്‍ഗ്രസ് ജയിച്ച് കയറിയതെന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് മുസ്്‌ലിം ന്യുനപക്ഷ ജില്ലയായത് കൊണ്ടാണെന്ന് കളിയാക്കുന്ന മോദി അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത് മാടക്കല്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.കെ.എം അഷ്റഫ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിത് മവ്വല്‍, യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഹാരിസ് പട്ട്ള, ടി.വി റിയാസ്, എം.എ നജീബ് അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, ഉമേഷന്‍, ടി.വി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാജേഷ് പള്ളിക്കര, മനാഫ് നുള്ളിപ്പാടി, സനല്‍ കല്യാശ്ശേരി പ്രസംഗിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad