Type Here to Get Search Results !

Bottom Ad

മകളോടൊപ്പം വോട്ട് ചെയ്യാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): മകളോടൊപ്പം വോട്ടു ചെയ്യാന്‍ പോകുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂര്‍ പൂവളപ്പിലെ കെ.ആര്‍ ബാബുരാജ് (45) മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ഹരിപുരം ഉദയനഗര്‍ റോഡില്‍ കൂടി മകള്‍ സബിതയോടൊപ്പം പുല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് നടന്നു പോകുമ്പോഴാണ് കുഴഞ്ഞുവീണത്. നാട്ടുകാര്‍ ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍.എസ്എസ് കരയോഗം പ്രവര്‍ത്തകനാണ്. ഭാര്യ. പി. സുജാത. മക്കള്‍: കെ.ആര്‍ സബിതരാജ് (ഡിഗ്രി വിദ്യാര്‍ത്ഥിനി മുന്നാട് പിപ്പിള്‍സ ്കോളജ്), കെ.ആര്‍ സുബിന്‍ രാജ് (വിദ്യാര്‍ത്ഥി കാസര്‍കോട് ഗവ. പോളി. പെരിയ).

Post a Comment

0 Comments

Top Post Ad

Below Post Ad