കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ പരാജയവും നിരുത്തരവാദപരവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രികയുടെ പരിശോധന കഴിഞ്ഞ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ച് ആഴ്ച പിന്നിട്ടിട്ടും പതിനഞ്ചാം തിയതി വൈകിട്ട് മാത്രമാണ് സ്ഥാനാര്‍ത്ഥിക്ക് മലയാള വോട്ടര്‍ പട്ടിക അനുവദിച്ചു കിട്ടിയത്. ഇതില്‍ തൃക്കരിപ്പൂരിന്റെയും മഞ്ചേശ്വരത്തിന്റെയും വോട്ടര്‍ പട്ടിക പരസ്പരം മാറിപ്പോയി എന്ന കാരണം പറഞ്ഞ് പിന്നെയും വൈകിപ്പിച്ചത് കരുതി കൂട്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കന്നഡയിലുള്ള വോട്ടര്‍ പട്ടിക ഇതുവരെ ലഭിച്ചിട്ടില്ല. കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഭാഷാ ന്യൂനപക്ഷങ്ങളാണ്. കന്നഡ അന്തിമ വോട്ടര്‍ പട്ടിക എപ്പോള്‍ ലഭിക്കുമെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ വോട്ടര്‍ പട്ടിക പോലും കൃത്യമായി നല്‍കാന്‍ കഴിയാത്ത നടപടി ആശങ്കാജനകമാണ്.
സഹകരണ മേഖലയിലും അല്ലാതെയും കാസര്‍കോട് ജില്ലയില്‍ തന്നെ നിരവധി പ്രിന്റിംഗ് പ്രസുകള്‍ നിലവിലുണ്ടെന്നിരിക്കെ തിരുവനന്തപുരത്തെ സി.പി.എം നിയന്ത്രണത്തിലുള്ള പ്രസില്‍ നിന്നും വോട്ടര്‍ പട്ടിക പ്രിന്റ് ചെയ്യിപ്പിച്ചുവെന്ന ആരോപണം ഉദ്യാഗസ്ഥര്‍ക്കിടയില്‍ തന്നെ വ്യാപകമായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് വിശദീ കരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് നേരത്തെ തന്നെ അന്തിമ വോട്ടര്‍ പട്ടിക ലഭ്യമായി എന്നതും പരിശോധിക്കപ്പെടണമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും തെരഞ്ഞെടുപ്പ് നീരിക്ഷകനും നല്‍കിയ കത്തില്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments