ബംഗളൂരു (www.evisionnews.co): ആദായ നികുതിയുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിന് 14ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇന്‍കം ടാക്സ് ഓഫീസറെ സിബിഐ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ കൊറമംഗള ഓഫീസിലെ ഓഫീസര്‍ എച്ച് ആര്‍ നാഗേഷിനെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ കൈയോടെ പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഒരു വ്യക്തി പരാതിപ്പെട്ടത് അനുസരിച്ചാണ് സിബി ഐ തെളിവുസഹിതം പ്രതിയെ പിടികൂടിയത്.
കൈക്കൂലി ചോദിച്ചതിന് രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ നിരീക്ഷണത്തില്‍ വെയ്ക്കുകയും തനിക്കും സഹപ്രവര്‍ത്തകനും വേണ്ടി വാങ്ങിയ 14 ലക്ഷം രൂപ കൈയോടെ പിടി കൂടുകയുമായിരുന്നു.
Post a Comment
0 Comments