Type Here to Get Search Results !

Bottom Ad

ബംഗാള്‍ മാല്‍ഡ സൗത്ത് സീറ്റില്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ച് സി.പി.എം


കൊല്‍ക്കത്ത (www.evisionnews.co): ലോക് സഭാ തെരഞ്ഞെടുപ്പില്‍ മാല്‍ഡ സൗത്ത് സീറ്റില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതായി സി.പി.എം. ഇവിടെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അബു ഹസീം ഖാന്‍ ചൗധരിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

അതേസമയം മാല്‍ഡ നോര്‍ത്ത് സീറ്റില്‍ അബു ഹസീം ഖാന്‍ ചൗധരിയുടെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഇഷാ ഖാന്‍ ചൗധരിയ്ക്കെതിരെ സി.പി.ഐ.എം ബിശ്വനാഥ് ഘോഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളില്‍ ആറ് സീറ്റുകളില്‍ പരസ്പരം മത്സരിക്കരുതെന്ന് തുടക്കത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം ധാരണയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് റായ്ഗഞ്ച്, മുര്‍ഷിദാബാദ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നു.

പരസ്പരം ധാരണയെന്ന ആശയം തങ്ങളായിരുന്നു മുന്നോട്ടു വെച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് വാക്കു പാലിച്ചില്ലെന്നും സി.പി.ഐ.എം മാല്‍ഡ ജില്ലാ സെക്രട്ടറി അംബര്‍ മിത്ര പറഞ്ഞു. ബി.ജെ.പിയ്ക്കോ തൃണമൂലിനോ ഈ സീറ്റുകള്‍ പോകരുതെന്നും മതേതര സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിച്ചത് കൊണ്ടായിരുന്നു ധാരണയെ കുറിച്ച് സംസാരിച്ചതെന്നും അംബര്‍ മിത്ര പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad