(www.evisionnews.co) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ കേരളം ദേശീയനേതാക്കളുടെ പ്രവര്‍ത്തനരംഗമാകും. കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും ജനതാദളുമെല്ലാം ദേശീയ നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കും.
ദേശീയ മാധ്യമങ്ങളുടെ നീണ്ട നിര തന്നെ മാര്‍ച്ച് 22 വരെ വയനാട്ടിലായിരിക്കും. മാധ്യമപ്രതിനിധികള്‍ ഇന്നലെ തന്നെ വയനാട്ടിലെത്തിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും കേരള പര്യടനത്തില്‍ വയനാട് കൂടി ഉള്‍പ്പെടുത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനിരുന്നത്. അമിത്ഷാ തൃശൂരിലും പാലക്കാട്ടും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാല്‍ ഇരുവരും രണ്ടു ഘട്ടമായി വയനാട്ടിലെത്തുന്നതോടെ ദേശീയ ശ്രദ്ധാകേന്ദ്രമായി ഈ മണ്ഡലം മാറും. കോണ്‍ഗ്രസ് സംഘടന ചുമതലയുള്ള എ. ഐ. സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും വയനാട്ടിലെത്തുന്നുണ്ട്. വേണുഗോപാലിനാണ് മുഖ്യചുമതല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മണ്ഡലത്തില്‍ എത്തി പ്രചരണ കാര്യങ്ങള്‍ വിലയിരുത്തും ഈ മാസം ഒമ്പതിന് എ.കെ ആന്റണിയും വയനാട്ടിലെത്തും.
ഇടതു നേതാക്കളില്‍ പ്രകാശ് കാരാട്ട് ബൃന്ദാകാരാട്ട് എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനും വയനാട് മണ്ഡലത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തും.വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് യു. ഡി. എഫ് ക്യാമ്പ്. ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തുന്ന രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Post a Comment
0 Comments