Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വ്യാജ രജിസ്‌ട്രേഷനിലുള്ള വാഹനം പിടികൂടി

മഞ്ചേശ്വരം (www.evisonnews.co): വ്യാജ രജിസ്‌ട്രേഷനില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വാഹനം പിടികൂടി. നാഗാലാന്റില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു വാഹനത്തിന്റെ എന്‍.എല്‍ ഒന്ന് എല്‍ 9772 എന്ന നമ്പറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ട്രയിലറാണ് പിടികൂടിയത്. ഈ വാഹനം പഞ്ചാബിലാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അതിന്റെ രേഖകള്‍ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്നില്ല. നികുതി വെട്ടിച്ച് കേരളത്തിലെത്തിക്കുന്നതിനാണ് വ്യാജ നമ്പര്‍ ഉപയോഗിച്ചതെന്നാണ് വിവരം. 

ഇന്നലെ പുലര്‍ച്ചെ മഞ്ചേശ്വരം ആര്‍.ടി.ഒ ചെക്ക ്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഗുജറാത്തില്‍ നിന്നും കോയിലുമായി ഒട്ടേറെ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെയും മറ്റു പരിശോധനാ ഉദ്യോഗസ്ഥരെയും കബളിപ്പിച്ചാണ് വാഹനം കേരളത്തിലെത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം. വിജയന്‍, വി.കെ ദിനേഷ് കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.കെ മുസ്തഫ, പി.വി ബിജു, ഇ.ജയറാം, എം.കെ സുനില്‍, ഓഫീസ് അസിസ്റ്റന്റ്മാരായ പ്രജിത് കുമാര്‍, ധനരാജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വാഹനം തുടര്‍ നടപടികള്‍ക്കായി മഞ്ചേശ്വരം പൊലീസിന് കൈമാറി. കഴിഞ്ഞ ആഴ്ചയും ഇത്തരത്തിലുള്ള മറ്റൊരു വാഹനം പിടികൂടിയിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad