കാഞ്ഞങ്ങാട് (www.evisionnews.co): 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഏകദിന പഠന ക്യാമ്പ് ഉമ്പൂണ്ടു-19 സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബന്ധതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തില്‍ ഗുണകരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് റംഷീദ് തോയമ്മല്‍ അധ്യക്ഷത വഹിച്ചു. സംഘാടനം, നേതൃത്വം എന്നീ വിഷയങ്ങളില്‍ യഥാക്രമം ജംഷീദ് ആലക്കോട്, ഷരീഫ് പൊവ്വല്‍ ക്ലാസെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, സാദിഖുല്‍ അമീന്‍, ഉനൈസ് മുബാറക് പ്രസംഗിച്ചു.
കൗണ്‍സില്‍ മീറ്റ് മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എം.പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. മുബാറക് ഹ സൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, കൊവ്വല്‍ അബ്ദുറഹ്മാന്‍, ആഷിഖ് അടുക്കം, കെ.കെ ബദറുദ്ധീന്‍, എം.കെ അബൂബക്കര്‍ ഹാജി, നൗഷാദ് മാണിക്കോത്ത്, സലീം ബാരിക്കാട്, ഫൈസല്‍ ചിത്താരി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റമീസ് ആറങ്ങാടി, ജബ്ബാര്‍ ചിത്താരി, ഹാരിസ് ചിത്താരി പ്രസംഗിച്ചു.
Post a Comment
0 Comments