Type Here to Get Search Results !

Bottom Ad

അബുദാബി കെ.എം.സി.സി അഹ്ലന്‍ റമസാന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു


അബുദാബി (www.evisionnews.co): കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29നു രാത്രി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടത്തുന്ന അഹ്ലന്‍ റമസാന്‍ പരിപാടിയുടെ ബ്രോഷര്‍ ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി പ്രമുഖ വ്യവസായി ഷരീഫ് കോളിയാടിന് നല്‍കി പ്രകാശനം ചെയ്തു. സിംസാറുല്‍ ഹഖ് ഹുദവിയാണ് പ്രഭാഷണം നടത്തുക. കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ അഹമ്മദ് ബല്ലകടപ്പുറം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി. സമീര്‍ തൃക്കരിപ്പൂര്‍, അഷ്റഫ് പൊന്നാനി, മുജീബ് മൊഗ്രാല്‍, അസീസ് പെര്‍മുദെ, സുലൈമാന്‍ കാനക്കോട്, അനീസ് മാങ്ങാട്, ഷാഫി സിയാറത്തുങ്കര, ഹനീഫ് ചള്ളങ്കയം, സത്താര്‍ കുന്നുംകൈ, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad