കാസര്‍കോട് (www.evisionnews.co): ലോക് സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്യാശ്ശേരിയിലും ഉച്ചവരെ കനത്ത പോളിംഗ് രേഖപ്പെടുത്തി. മഞ്ചേശ്വരത്തും കാസര്‍കോട്ടുമാണ് കുറവ് പോളിംഗ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത് മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് വോട്ടിംഗ് ശതമാനം കൂട്ടാനുള്ള നടപടി ക്രമങ്ങള്‍ നട്തതിയിരുന്നു.
ഉച്ചക്ക് 1.30 വരെയുള്ള വോട്ടിംഗ് നില: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം
ആകെ - 44.30
മഞ്ചേശ്വരം - 39.41
കാസര്‍കോട് - 41.56
ഉദുമ- 42.29
കാഞ്ഞങ്ങാട് 43.32
തൃക്കരിപ്പൂര്‍ 44.78
പയ്യന്നൂര്‍ 52.32
കല്യാശേരി 48.31

Post a Comment
0 Comments