
(www.evisionnews.co) ബോയ്‌കോട്ട് ലെയ്‌സ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപാകമാകുന്നു. ലെയ്സ് ചിപ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി നിയമനടപടി സ്വീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാക്കുന്നത്. #BoycottLays, #BoycottPepsico എന്നിങ്ങനെയാണ് ഹാഷ് ടാഗ് സഹിതമുള്ള ക്യാമ്പയിന്‍.
കമ്പനി ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം കമ്പനിക്ക് മാത്രമെന്ന് കാട്ടിയാണ് നിയമനടപടി സ്വീകരിച്ചത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കാണെന്നാണ് കമ്പനിയുടെ വാദം. ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് നിയമനടപടി.
Post a Comment
0 Comments