തിരുവനന്തപുരം (www.evisionnews.co): തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പരുക്ക്. ഗാന്ധിയാരമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരൂരിന്റെ തലയില്‍ ആറു സ്റ്റിച്ചുണ്ട്. ഇന്നു രാവിലെയാണ് തുലാഭാര വഴിപാടിനായി തരൂര്‍ ക്ഷേത്രത്തിലെത്തിയത്.

Post a Comment
0 Comments