Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനം മുടങ്ങും


കൊച്ചി (www.evisionnews.co): മുഴുവന്‍ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചതോടെ സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫിസുകളുടെ പ്രവര്‍ത്തനം മുടങ്ങാന്‍ സാധ്യത. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസുകളിലെയും ഇവയ്ക്ക് കീഴില്‍ വരുന്ന 19 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെയും മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. 22നും 23നും തിരഞ്ഞെടുപ്പു ഡ്യൂട്ടിയും 24ന് പകരം അവധിയുമാകുമ്പോള്‍ തുടര്‍ച്ചയായി മൂന്നു ദിവസം പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഉദ്യോഗസ്ഥരുണ്ടാകില്ല. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നു പാസ്‌പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ, പാസ്‌പോര്‍ട്ട് ഓഫിസുകളിലെ ഉദ്യോഗസ്ഥരില്‍ കുറച്ചു പേരെ മാത്രമേ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നുള്ളു. ഇത്തവണ, സാരമായി അസുഖം ബാധിച്ചു കിടപ്പിലായവര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിട്ടുണ്ട്. ഈമാസം 15 (വിഷു), 17 (മഹാവീര്‍ ജയന്തി), 19 (ദുഃഖ വെള്ളി) തീയതികളില്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്ക് അവധിയാണെന്നതും അപേക്ഷകരെ ബാധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad