ന്യൂഡല്‍ഹി (www.evisionnews.co): നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ സഖ്യ ധാരണയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് ദി ക്വിന്റിന്റെ റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മാത്രമല്ല, ഹരിയാനയിലും ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യംചേര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുന്നത് തങ്ങളുടെ പ്രധാന അജണ്ട ആയിരിക്കുമെന്നും ഇത് തങ്ങളുടെ പ്രകടന പത്രികയില്‍ ചേര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. പഞ്ചാബില്‍ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ഇനിയും ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിട്ടില്ല. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റാണുള്ളത്. ഹരിയാനയില്‍ പത്തു ലോക്സഭാ സീറ്റുകളും. ഡല്‍ഹിയിലും ഹരിയാനയിലും മെയ് പന്ത്രണ്ടിനാണ് വോട്ടെടുപ്പ്.
Post a Comment
0 Comments