ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യന്‍ സൈന്യത്തെ 'മോദിജി കീ സേന' എന്നുവിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കി. ഞായറാഴ്ച ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വെച്ചായിരുന്നു യോഗിയുടെ വിവാദ പ്രസംഗം. 'കോണ്‍ഗ്രസുകാര്‍ ജനങ്ങള്‍ക്കു ബിരിയാണി വിതരണം ചെയ്യും. എന്നാല്‍ മോദിജിയുടെ സേന അവര്‍ക്ക് വെടിയുണ്ടകളും ബോംബുകളും നല്‍കും' -എന്നായിരുന്നു യോഗിയുടെ പ്രസംഗം.
പ്രസംഗം പ്രതിപക്ഷേനേതാക്കളില്‍നിന്നും സൈനിക ഉദ്യോഗസ്ഥരില്‍നിന്നും വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. സൈന്യം ഒരു വ്യക്തിയുടെയല്ലെന്നും രാജ്യത്തിന്റെയാണെന്നും കേന്ദ്രമന്ത്രി വി.കെ സിങ് പോലും പ്രതികരിച്ചു. നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍. രാമദാസ് (റിട്ട.) നല്‍കിയ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിയില്‍നിന്നു വെള്ളിയാഴ്ച വിശദീകരണം ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു താക്കീത്.
Post a Comment
0 Comments