Type Here to Get Search Results !

Bottom Ad

ഉദ്യോഗസ്ഥ നിയമനത്തില്‍ വീഴ്ച: യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് കാസര്‍കോട് യു.ഡി.എഫ് കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജില്ലയിലെ കൂടുതല്‍ പോളിംഗ് സ്‌റ്റേഷനുകളിലും വനിതാ ഉദ്യോഗസ്ഥരെയാണ് പ്രിസൈഡിംഗ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിലടക്കം വനിതകളാണ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍. ഇത് സ്വസ്ഥമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കും. പാര്‍ട്ടി ഗ്രാമങ്ങളില്‍ കള്ളവോട്ടിന് സാഹചര്യമുണ്ടാകുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതുപോലെ ജില്ലയിലെ വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ പോളിംഗ് ഏജന്റുമാരായും ജൂനിയര്‍ ഉദ്യോഗസ്ഥരെ പ്രിസൈഡിംഗ് ഓഫീസര്‍മാരായും നിയമിച്ചതും ഭരണകൂടത്തിന്റെ വീഴ്ചയാണ്. ഇതുമൂലം ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കീഴില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ട സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാന്‍ ആവശ്യമായ തിരുത്തലുകള്‍ കമ്മീഷന്റ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. 

Post a Comment

0 Comments

Top Post Ad

Below Post Ad