(www.evisionnews.co) സംസ്ഥാനം നേരിടുന്ന കടുത്ത ചൂടില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രവും ആരോഗ്യ വകുപ്പും. വരും ദിവസങ്ങളില്‍ താപനിലയില്‍ വര്‍ധന വരാന്‍ സാധ്യതയുള്ളതിനാല്‍ വയനാട്, ഇടുക്കി ജില്ലകളിലൊഴികെ ഈ മാസം 30 വരെ അതീവ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റി തീരുമാനിച്ചു.
ഈ രണ്ട് ജില്ലകളിലൊഴികെയുള്ള ബാക്കി 12 ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ വര്‍ധനവിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തി. അതേസമയം, സൂര്യാതാപം ഒഴിവാക്കാനായി മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നും അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
Post a Comment
0 Comments