കാഞ്ഞങ്ങാട് (www.evisionnews.co): മാര്‍ബിള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ അട്ടി നിരങ്ങി വീണ് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മഡിയനിലാണ് അപകടം. ഫൈസല്‍, ഹനീഫ, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മഡിയനിലെ ഗോള്‍ഡന്‍ മാര്‍ബിള്‍ എന്ന സ്ഥാപനത്തിലേക്ക് മാര്‍ബിള്‍ കയറ്റി വന്ന വലിയ കണ്ടെയ്നല്‍ ലോറിയില്‍ നിന്ന് ചെറിയ ലോറിയിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. ലോറിയുടെ ബോഡിക്കും മാര്‍ബിളിനുമിടയില്‍ കുടുങ്ങിയാണ് മൂവര്‍ക്കും പരിക്കേറ്റത്. ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സണ്ണി ഇമാനുവേല്‍, ഫയര്‍മാന്‍മാരായ വേണു, ഡിനേല്‍, രമേശന്‍, സുധാകരന്‍, ഡ്രൈവര്‍ പ്രിയേഷ്, മനീഷ്, ഹോംഗാര്‍ഡ് മോഹനന്‍, സുധാകരന്‍, രമേശന്‍ എന്നിവരും പൊലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Post a Comment
0 Comments