കീഴൂര്‍ (www.evisionnews.co): മര്‍ഹൂം എന്‍.എ അബ്ദുല്ല കുഞ്ഞിയുടെ സ്മരണക്കായി ഒഫന്‍സ് കീഴൂര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് എന്‍.എ ട്രോഫിയില്‍ കളിക്കുന്ന ആതിഥേയ ടീമായ ഒഫെന്‍സ് കീഴൂരിന്റെ കളിക്കാര്‍ക്ക് സ്‌കോയാര്‍ വണ്‍ മീഡിയ ഗ്രൂപ്പ് നല്‍കിയ ടീം ജേഴ്സി ഒഫന്‍സ് കീഴൂര്‍ യുഎഇ കമ്മിറ്റി ഉപദേശക കമ്മിറ്റി അംഗം ഉസ്മാന്‍ പി.എച്ച് ടൂര്‍ണമെന്റ് കമ്മിറ്റി ടീം മാനേജര്‍ മുനീര്‍ മിലിറ്ററി കോച്ച് സികെ അഷ്‌റഫ് എന്നിവര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. നാഷണല്‍ കാസര്‍കോടുമായുള്ള ഇന്നത്തെ മത്സരത്തില്‍ ഒഫന്‍സ് കീഴൂരിന് വേണ്ടി മെഡിക്കാട്ട് അരീകോടിന്റെ ഷിഹാബ് സെന കല്‍ താരം സാലു, കിരണ്‍കുമാര്‍, ഐവറി കോസ്റ്റ് താരങ്ങളായ ഡാനിയല്‍ ഷരീഫ്, ഒഫന്‍സ് കീഴൂരിന്റെ താരങ്ങളായ ഇസാഖ് ശൈലേഷ് അബു, അനില്‍കുമാര്‍, അബു എന്നിവര്‍ ബൂട്ടണിയും.
Post a Comment
0 Comments