കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തളങ്കര മേഖലാ പ്രവര്‍ത്തക ക്യാമ്പ്-19 മാര്‍ച്ച് 15ന് മര്‍ഹൂം കെ.എസ് സുലൈമാന്‍ ഹാജി നഗരിയില്‍ (വെല്‍ഫിറ്റ് ഗ്രൗണ്ട്, റെയില്‍വേ സ്റ്റേഷന്‍ പരിസരം) വെച്ച് നടത്തുന്നതിന് മുനിസിപ്പല്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന തളങ്കര മേഖലയിലെ മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. മുനിസിപ്പല്‍ 19 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലെ 15ല്‍ കുറയാത്ത പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഉച്ചക്ക് 2.30ന് അംഗങ്ങളുടെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. മൂന്നു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ വിവിധ സെഷനുകളിലായി ക്ലാസുകള്‍, സംഘടന ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ അബ്ദുള്ള, എ.എം കടവത്ത്, ഹാഷിം കടവത്ത്, കെ.പി മുഹമ്മദ് അഷ്‌റഫ്, കെ.എം ബഷീര്‍, ഹസൈനാര്‍ ഹാജി തളങ്കര, കെ.എം അബ്ദുല്‍ റഹ്മാന്‍, മുജീബ് തളങ്കര, ഗഫൂര്‍ ഊദ്, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഇബ്രാഹിം ഖാസിയാറകം, അബൂബക്കര്‍ പട്‌ള, പി.വി മുഹമ്മദ് കുഞ്ഞി, സഹദ് ബാങ്കോട്, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, കെ.എം അബ്ദുല്‍ അസീസ്, ഇ. ഷംസുദ്ദീന്‍, സിദ്ദീഖ് ചക്കര, കെ. മുജീബുറഹ്മാന്‍, ടി.എ അബ്ദുള്ള, ടി.എ മുസ്തഫ, ഹമീദ് ബെദിര സംബന്ധിച്ചു.
Post a Comment
0 Comments