ന്യൂഡല്‍ഹി (www.evisionnews.co): ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കണണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മദ്യവ്യവസായിയും കിങ്ഫിഷര്‍ സ്ഥാപകനുമായ വിജയ് മല്യ. കിങ്ഫിഷര്‍ വലിയ പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് വിജയ് മല്യയുടെ വിമര്‍ശനം. കിങ്ഫിഷറിനെ രക്ഷിക്കാനായി തന്റെ നിക്ഷേപങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും വിജയ് മല്യ പറഞ്ഞു. ഇന്ന് ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും വിജയ് മല്യ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
Post a Comment
0 Comments