(www.evisionnews.co) കുഞ്ഞിനെ എടുക്കാന്‍ മറന്നെന്ന കാര്യം ഈ അമ്മ ഓര്‍ത്തത് വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞപ്പോള്‍. പക്ഷേ വിമാനത്തിലായി പോയില്ലെ, എന്ത് ചെയ്യും എന്നറിയാതെ അമ്മ അലമുറയിട്ട് പരാതിപ്പെട്ടു. അമ്മയുടെ സങ്കടം കണ്ട പൈലറ്റ് പിന്നെ എങ്ങിനെയും വിമാനം തിരിച്ചിറക്കണം എന്ന ചിന്തയിലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് 'ഞങ്ങള്‍ക്ക് തിരിച്ചുവരാമോ...' എന്ന് ചോദിച്ചുകൊണ്ട് പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം ചോദിക്കുന്ന വീഡിയോയാണ്.
സൗദിയിലെ കിംഗ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832-ാം വിമാനത്തിലാണ് സംഭവം. ജിദ്ദയില്‍ നിന്ന് കോലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം. റണ്‍വേയില്‍ നിന്ന് വിമാനം പറന്നു തുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ തന്റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓര്‍മ്മിക്കുന്നത്. തുടര്‍ന്ന് വിമാന ജീവനക്കാരോട് കാര്യം പറയുകയും ചെയ്തു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് യുവതിയ്ക്ക് കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ കാരണമായത്.
'ഈ വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?' എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വിമാനത്തിന് തിരികെയിറങ്ങാന്‍ എയര്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ അനുമതി നല്‍കുകയായിരുന്നു.
Post a Comment
0 Comments