മഞ്ചേശ്വരം (www.eviso): കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കൊലക്കേസ് പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പൈവളികെ കളായിയിലെ ജയറാം നോണ്ട (40)യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരന്‍ പ്രഭാകര നോണ്ട, സഹോദരി ഭര്‍ത്താവ് ജയരാജ് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രഭാകര നോണ്ടക്കും അക്രത്തില്‍ പരിക്കേറ്റിരുന്നു. ജയറാം നോണ്ട ഗുരുതര പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്. ബാളിഗെ അസീസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജയറാം നോണ്ട.
Post a Comment
0 Comments