ന്യൂഡല്‍ഹി (www.evisionnews.co): ന്യൂസിലാന്‍ഡിലെ രണ്ടു പള്ളികളിലുണ്ടായ വെടിവയ്പില്‍ കാണാതായവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. ഒമ്പത് ഇന്ത്യന്‍ വംശജരെയാണ് അക്രമണത്തിന് പിന്നാലെ കാണാതായത്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments