ന്യൂഡല്‍ഹി (www.evisionnews.co): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. കെ.വി തോമസുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന നേതാക്കള്‍ കെ.വി തോമസുമായി പലവട്ടം സംസാരിച്ചു. മെച്ചപ്പെട്ട പദവികള്‍ ഉറപ്പുനല്‍കി ഒപ്പംനിര്‍ത്താനാണു ശ്രമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി തോമസിന്റെ വീട്ടിലെത്തി. അഹമ്മദ് പട്ടേലും അല്‍പസമയത്തിനകം കെ.വി തോമസിനെ കാണും.
സ്ഥാനാര്‍ത്ഥികളുടെ കാര്യം തിരുമാനിക്കുന്നതു തെരഞ്ഞെടുപ്പ് സമിതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.വി തോമസിന്റെ സേവനം പാര്‍ട്ടി വിവിധതലങ്ങളില്‍ ഉപയോഗിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെ.വി.തോമസ് ഉചിതമായ പദവികളോടെ പൊതുരംഗത്തുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ആരും കെ.വി തോമസിനെ അവഹേളിക്കാന്‍ മുതിരില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെല്ലാം ജനങ്ങളുടെ അംഗീകാരമുള്ളവരാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെ.വി തോമസിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കെ.വി തോമസുമായി ചര്‍ച്ചനടത്തിയിട്ടില്ല. പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്‌തെന്ന പ്രചാരണം സാങ്കല്‍പികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്റെ നേതൃത്വത്തില്‍ കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കമുള്ളതായി സൂചനകളുണ്ടായിരുന്നു.
Post a Comment
0 Comments