വാഷിങ്ടണ്‍ (www.evisionnews.co); ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് യു.എസ്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ പറഞ്ഞു.
ഇത്തരം പരീക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍കൊണ്ട് ബഹിരാകാശം കുത്തഴിഞ്ഞ അവസ്ഥയിലാകുമെന്നും അത് എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്റെ അനന്തര ഫലങ്ങള്‍ സംബന്ധിച്ച് യു.എസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. നാമെല്ലാം ജീവിക്കുന്നത് ബഹിരാകാശത്താണ്. അവിടം കുത്തഴിഞ്ഞ സ്ഥലമാക്കരുത്. ബഹിരാകാശം എല്ലാവരുടേയുമാണ്. അവിടം നമുക്ക് ബിസിനസ് നടത്താവുന്ന സ്ഥലമാകണം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും വിഹരിക്കാനും കഴിയുന്ന ഇടമാകണം. അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments