കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് ബഹുമതി ഡി.ലിറ്റ് എ. സൈഫുദ്ധീന് ലഭിച്ചു. ഇംഗ്ലീഷിലും അറബിക്കിലും ബിരുദാനന്തര ബിരുദവും ബി.എഡും എജുക്കേഷണല്‍ അഡ്മിനിസ്‌ട്രേഷനില്‍ പി.ജി ഡിപ്ലോമവും കരസ്ഥമാക്കിട്ടുണ്ട്. അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ പ്രിന്‍സിപ്പലാണ്. കാലിച്ചാനടുക്കം, പൂത്തകാല്‍, ബളാംതോട്, കുമ്പള, ആദൂര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താല്‍ക്കാലികമായി സേവനം ചെയ്തിട്ടുണ്ട്. വെസ്റ്റ് എളേരി പൂങ്ങോട് സ്വദേശിയാണ്. മടിക്കൈ പുളി കാലിലാണ് താമസം. എപ്രില്‍ എട്ടിന് കാട്മണ്ഠുവില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ നിന്നും ബഹുമതി സമര്‍പ്പിക്കും. ഭാര്യ: എം. ഹാജറ (അധ്യാപിക, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മടിക്കൈ). മക്കള്‍: അജ്മല്‍ സഫ്, സഹല മാസ്മിന്‍.
Post a Comment
0 Comments