തിരുവനന്തപുരം (www.evisionnews.co): ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തില്‍ നാളെ കൂടി അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്ത് 6 പേര്‍ക്കും ആലപ്പുഴയില്‍ 27 പേര്‍ക്കും കോട്ടയത്ത് ഒരാള്‍ക്കും ഉള്‍പ്പെടെ ഇന്നലെ 34 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. ഇതോടെ മാര്‍ച്ച് ഏഴു മുതല്‍ സംസ്ഥാനത്ത സൂര്യാതപമേറ്റവരുടെ എണ്ണം 71 ആയി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയിലായിരിക്കും. പാലക്കാട്ടും പുനലൂരും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ആലപ്പുഴ ജില്ലയില്‍ ചൂട് കൂടുന്നത് കണക്കിലെടുത്ത് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ഏപ്രില്‍ ആറു വരെ അവധി പ്രഖ്യാപിച്ചു. കുട്ടികള്‍ക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്. പരീക്ഷകള്‍ ഒഴികെയുള്ള അവധിക്കാല ക്ലാസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കാനും ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
Post a Comment
0 Comments