മഞ്ചേശ്വരം (www.evisionnews.co): മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കന്യാന മര്‍ത്തടിയിലെ ദിനേശ് (29), കന്യാനയിലെ ചന്ദ്രഹാസ (24) എന്നിവരാണ് കീഴടങ്ങിയത്. കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികളോട് പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.
ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തിലാണ് മൂസക്കുഞ്ഞി എന്ന അബ്ദുല്‍ കരിം മുസ്ലിയാര്‍ അക്രമത്തിനിരയായത്. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരികയായിരുന്ന കരിം മുസ്ലിയാരെ മുളിഗദെയില്‍ വെച്ച് ഇരുപതിലേറെ വരുന്ന സംഘം തടഞ്ഞു നിര്‍ത്തുകയും മാരകായുധം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്ലിയാര്‍ ആസ്പത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇനി അഞ്ചു പ്രതികളെ പിടികൂടാനുണ്ട്.
Post a Comment
0 Comments