മംഗളൂരു (www.evisionnews.co); പിതാവിനെയും മകളെയും ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ ബി.സി റോഡ് വിവേക് നഗറിലെ വാടക വീട്ടില്‍ താമസിക്കുന്ന പ്രഭാകര്‍ (45), മകള്‍ പ്രമണ്യ (12) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മൂന്നു വര്‍ഷമായി ഇവര്‍ വാടക വീട്ടിലാണ് താമസം. പ്രഭാകര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. മകള്‍ പ്രമണ്യ ബണ്വാള്‍ എസ്.വി.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബണ്ട്വാള്‍ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments