Type Here to Get Search Results !

Bottom Ad

താപനില ഉയരും: കണ്‍ട്രോള്‍ റൂം തുടങ്ങി

കാസര്‍കോട് (www.evisionnews.co): ഇന്നും നാളെയുമായി ജില്ലയിലെ താപനില രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. 
അതേസമയം ഉഷ്ണ തരംഗം, സൂര്യതാപം, സൂര്യാഘാതം എന്നിവയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സൂര്യതാപം ക്രമാതീതമായി ഉയരുന്നത് മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. ദുരന്ത നിവാരണ സെക്ഷന്‍ ഹെഡ് ക്ലര്‍ക്കിന്റെ മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. 04994 257700, 9446601700 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. സൂര്യതാപം ഉയരുന്നത് മൂലമുണ്ടാകുന്ന അപകട വിവരങ്ങള്‍ എല്ലാ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. 




Post a Comment

0 Comments

Top Post Ad

Below Post Ad