കാസര്‍കോട് (www.evisionews.co): ജോലിക്കായി വീട്ടുകിണറ്റിലിറങ്ങിയ തൊഴിലാളി തിരികെ കയാറാനാവാതെ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് രക്ഷകരായി. രാവണേശ്വരം പള്ളത്തിങ്കാലിലെ വീട്ടുകിണറ്റില്‍ ജോലിക്കായി ഇറങ്ങിയ കൊട്ടിലങ്ങാട്ടെ അപ്പക്കുഞ്ഞിക്കാണ് (54) പരിക്കേറ്റത്. അപ്പക്കുഞ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ജോലിക്കിടെ കിണറ്റില്‍നിന്ന് മുകളിലേക്ക് കയറുമ്പോള്‍ അവശനായി കിണറ്റില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് അപ്പക്കുഞ്ഞിയെ രക്ഷപ്പെടുത്തിയത്.
Post a Comment
0 Comments