മേല്‍പറമ്പ് (www.evisionnews.co): രാജ്യത്തിന്റെ മതേതരത്വവും ഐക്യവും ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാറിനെ തൂതെറിഞ്ഞ് കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ ചെമ്മനാട് പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ മേല്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ടി.ഡി കബീര്‍ തെക്കില്‍, സോമന്‍ കീഴൂര്‍, സി.എല്‍ റഷീദ് ഹാജി, ബി.കെ ഇബ്രാഹിം ഹാജി, റഊഫ് ബായിക്കര, ടി.ആര്‍ ഹനീഫ്, മുസ്തഫ മച്ചിനടുക്കം, ടി. കണ്ണന്‍ ഷംസുദ്ധീന്‍ തെക്കില്‍, ഖാദര്‍ കുന്നില്‍, ആഷിഫ് മാളികെ, അഷ്‌റഫ്, ഷാഫി കട്ടക്കാല്‍ ഇംഗ്ലീഷ്, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ബാലകൃഷ്ണന്‍ പൊയ്‌നാച്ചി, രാജന്‍ പൊയിനാച്ചി, ടി.ഡി ഹസന്‍ ബസരി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, യൂസുഫ് ചെമ്പരിക്ക സംബന്ധിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍: ഹാജി അബ്ദുല്ല ഹുസൈന്‍ (ചെയര്‍), കൃഷ്ണന്‍ ചട്ടഞ്ചാല്‍ (കണ്‍), ബി.കെ ഇബ്രാഹി ഹാജി (വര്‍ക്കിംഗ് ചെയര്‍), എം.എം ഹനീഫ് ഹാജി മരവയല്‍ (ട്രഷ).
Post a Comment
0 Comments