കാസര്‍കോട് (www.evisionnews.co): പള്ളി ഇമാമിനെ മുളക് പൊടി വിതറി അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ഇമാമും കര്‍ണാടക കല്‍മടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്ദുല്‍ നാസര്‍ സഖാഫി (26) ആണ് അക്രമിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. നെല്ലിക്കുന്ന് വലിയ പള്ളിക്ക് സമീപത്തെ കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടയില്‍ വഴിയില്‍ വെച്ചാണ് അക്രമമുണ്ടായത്. അബോധാവസ്ഥയില്‍ ഇടവഴിയില്‍ വീണുകിടക്കുന്ന ഇമാമിനെ നാട്ടുകാരാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments