പെരിയ (www.evisionnews.co): പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിലെ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നുവെന്ന പേരില്‍ അകാരണമായി പോലിസ് വീടുകള്‍ റെയ്ഡ് ചെയ്യുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ബേക്കല്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അടക്കമുള്ളവര്‍ അമ്മമാരുടെ കൂ ടെയുണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായ കല്ല്യോട്ട് ഭാഗത്ത് പൊലിസ് അകാരണമായി റെയിഡുകള്‍ നടത്തുകയാണ്. പ്രതി പട്ടികയിലില്ലാത്തവരെയും അറസ്റ്റ് ചെയ്യുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അമ്മമാര്‍ സംഘടിച്ച് ബേക്കല്‍ പൊലിസ് സ്റ്റേഷനിലെത്തിയത്.
Post a Comment
0 Comments