കാസര്‍കോട് (www.evisionnews.co): സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ നടത്താന്‍ തിരുവനന്തപുരം പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുയോഗത്തില്‍ തീരുമാനമായെങ്കിലും വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. 2018 ആലപ്പുഴയില്‍ നടന്ന 59മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വെച്ചാണ് കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനമായത്.
കഴിഞ്ഞ ദിവസം കലോത്സവം കാഞ്ഞങ്ങാട് വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ജില്ലാ വിദ്യഭ്യാസ ഓഫീസിലോ മറ്റോ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയുടെ ആസ്ഥാനമായ കാസര്‍കോട് കലോത്സവ വേദിയാക്കണമെന്ന് കാസര്‍കോട് മണ്ഡലം എം.എല്‍.എ നെല്ലിക്കുന്ന് അടക്കം ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments