കാസര്‍കോട് (www.evisionnews.co): രാഹുല്‍ ഗാന്ധിക്കെതിരെ കോടിയേരി ഇനിയെന്ത് പറയുമെന്ന് വി.ടി ബല്‍റാം. ഇനിയിപ്പോ വയനാട്ടില്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ടു മറിക്കുമെന്ന് പറഞ്ഞ് നോക്കിയാലോ? എന്നാണ് ബല്‍റാം കോടിയേരിയെ താങ്ങി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ ഏകദേശം ഉറപ്പായതോടെ ഇടതു നേതൃത്വം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് എ.ഐ.സി.സി നേതൃത്വം അല്‍പ സമയത്തിന് ശേഷം നിലപാട് വ്യക്തമാക്കും.
Post a Comment
0 Comments