കാസര്‍കോട് (www.evisionnews.co): ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ പള്ളഞ്ചി പാലത്തനിടിയില്‍ ദമ്പതികളെന്ന് സംശയിക്കുന്ന സ്ത്രീയെയും പുരുഷനെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലത്തിനടിയിലെ ഡ്രൈനേജിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെയും 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 9.30 മണിയോടെ മൃതദേഹം കണ്ട് നാട്ടുകാര്‍ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ പേരുവിവരങ്ങളോ മറ്റോ ലഭ്യമല്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അഡൂര്‍ പള്ളെഞ്ചി പാലത്തിനടിയിലെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
Post a Comment
0 Comments